തൃശൂർ മലക്കപ്പാറയിൽ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ആംബുലൻസ് ലഭിച്ചില്ല

മലക്കപ്പാറ റോഡരികിൽ നിന്ന് നാലു കിലോമീറ്റർ ഉൾവനത്തിൽ താമസിക്കുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന് ചികിത്സക്കായി ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് ലഭിച്ചില്ല. ട്രൈബൽ ആശുപത്രിയിലെ ആംബുലൻസിൻ്റെ ജിപിഎസ് വർക്ക് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആംബുലൻസ് നൽകാതിരുന്നത്.

അപസ്മാരം വന്നതിനെ തുടർന്ന് കുഞ്ഞിനെ നാല് കിലോമീറ്റർ കാട്ടിലൂടെ നടന്ന മലക്കപ്പാറയിൽ എത്തിച്ചിരുന്നു. പിന്നാലെ മലക്കപ്പാറയിലെ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ട്രൈബൽ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും ജിപിഎസ് വർക്ക് ചെയ്യുന്നില്ല എന്ന കാരണത്താൽ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയില്ല. അപസ്മാരം വന്ന് തളർന്ന കുഞ്ഞ് രണ്ടരമണിക്കൂറോളം ആംബുലൻസ് കിട്ടാതെ ആശുപത്രിയിൽ കിടന്നു. പിന്നീട് കുട്ടിയെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp