പട്ടാമ്പിയില്‍ അരുംകൊല; യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

പട്ടാമ്പിയില്‍ അരുംകൊല. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ ബീവറേജിന് സമീപത്തുവച്ച് യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്.കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടുകയായിരുന്നു.

രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്.തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡില്‍ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാറും കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു.ഇതോടെ പോലീസ് ആശുപത്രികളില്‍ അന്വേഷിച്ചതോടെയാണ് സംഭവം അറിയുന്നത്.

കോയമ്പത്തൂരില്‍ നിന്ന് പഠനം കഴിഞ്ഞ് വരുന്ന തൃത്താല സ്വദേശിയാണ് വൈകിട്ട് ആറരയോടെ അന്‍സാറിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.കഴുത്തില്‍ മുറിവേറ്റ് ശരീരത്തില്‍ മുഴുവന്‍ രക്തം ഒലിച്ച നിലയില്‍ അന്‍സാര്‍ റോഡിലേക്ക് ഇറങ്ങി സഹായമഭ്യര്‍ത്ഥിച്ചതായിരുന്നു.വഴിയേ വരുന്ന തൃത്താല സ്വദേശി അന്‍സാറിനെ കണ്ടതും ഇരു ചക്ര വാഹനത്തില്‍ കയറ്റി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ സുഹൃത്ത് ആണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അന്‍സാര്‍ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp