മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.

മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തിൽ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളർന്നതോടെ വള്ളത്തിലുണ്ടായിരുന്ന 8 പേരും കടലിൽ വീണു.

ബോട്ടിലുണ്ടായിരുന്ന ജോസ് ആന്റണി മരിച്ചു. മറ്റുള്ളവരെ നൂറിന്‍മോള്‍ ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp