എറണാകുളത്ത്‌ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം: നെട്ടൂരില്‍ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ സ്വദേശി ഷാനുമോന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.
നെട്ടൂര്‍ കായലില്‍ ഇന്നലെ വൈകുന്നേരമാണ്‌ ഷാനുവിനെ കാണാതാകുന്നത്‌. കുമ്പളം പാലത്തിന്‌ സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഷാനു ഒഴുക്കിൽപ്പെടുകയും അപ്രത്യക്ഷനാവുകയുമായിരുന്നു.

തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സും നാട്ടുകാരുമടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന്‌ പുലര്‍ച്ചെ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp