പൊലീസ് നടപടി ഉടനുണ്ടാകുമെന്ന് അമൃത സുരേഷ്;മോശം കമന്റുകള്‍ ശേഖരിച്ചു കഴിഞ്ഞു.

തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. കമന്റുകളെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അവ ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അമൃത സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

കമന്റുകള്‍ പരിശോധിച്ച ശേഷം പൊലീസ് അന്വേഷണവും നടപടികളും ആരംഭിക്കുമെന്നാണ് അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമൃതയും സഹോദരി അഭിരാമിയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃത പൊലീസില്‍ പരാതി നല്‍കിയത്.

സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് തന്നെ വെളിപ്പെടുത്തിയതിന് ശേഷമാണ് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. തങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കി അധിക്ഷേപ കമന്റുകള്‍ വരികയാണെന്നും ഇത് പരിധി വിട്ടെന്നും അഭിരാമി സുരേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp