എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജിലെ പരീക്ഷാ കൺട്രോളർക്ക് താക്കിത്. പരീക്ഷാ കൺട്രോളർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിലയിരുത്തി. കണ്‍ട്രോളര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് തെറ്റായി പ്രസിദ്ധീകരിച്ചതിനാണ് താക്കീത്. സോഫ്റ്റ്‌വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടി ഉണ്ടായില്ലെന്ന് വിമര്‍ശനം.പിഴവ് കണ്ടെത്തിയിട്ടും തിരുത്താത്തതിനാൽ കോളജിലെ പരീക്ഷാ സംവിധാനം ആകെ സംശയ നിഴലിലായി. പിഴവ് ആവർത്തിക്കരുതെന്ന് പരീക്ഷാ കൺട്രോളർക്ക് കർശന നിർദേശം നൽകി.