ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യത. വൃശ്ചികം ഒന്നായ ഇന്നലെ 45000 ലേറെ പേരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ 2.30 ന് പള്ളി ഉണർത്തലും തുടർന്ന് 3 മണിയ്‌ക്ക് നട തുറക്കുകയും ചെയ്തു. രാവിലെ 8 മണി മുതൽ 11 .30 വരെയാണ് നെയ്യഭിഷേക സമയം.കാലാവസ്ഥ അനുകൂലമാണെന്നതും ഭക്തർക്ക് അനുഗ്രഹമാണ്
ഇന്നലെ മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. വൃശ്ചിക പുലരിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ഇന്നലെ ശ്രീകോവിൽ നട തുറന്നത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് നട അടയ്‌ക്കും. പിന്നീട് വീണ്ടും ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നടതുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്‌ക്കും.