സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക അവാർഡ് തുടങ്ങി
നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നെല്ല് ആണ് ആദ്യ നോവൽ. നിഴലുറങ്ങുന്ന വഴികൾ, നെല്ല്, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, കൂമൻകൊല്ലി, നമ്പറുകൾ, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്ത മഴപെയ്യുന്ന താഴ്വര, തകർച്ച എന്നിവയാണ് പ്രധാനകൃതികൾ. നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിനായിരുന്നു സാഹിത്യ അക്കാദമി അവാർഡ്.
കാനങ്ങോട്ട് ചന്തുവിന്റെയും പത്മാതിയുടെയും മകളായി 1938 ഏപ്രിൽ നാലിന് കോഴിക്കോട്ടാണ് പി വത്സലയുടെ ജനനം.