ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആശുപത്രിക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഡോക്ടറും രണ്ട് മക്കളും വെന്തുമരിച്ചു. ഷാഗഞ്ചിലെ ഖേരിയ മോറില്‍ സ്ഥിതി ചെയ്യുന്ന ആര് മധുരാജ് ആശുപത്രിയിലാണ് സംഭവം, ഡോ. രാജൻ( 45) മക്കളായ ഷാലു, റിഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന ആശുപത്രിക്കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തീപടരുകയായിരുന്നു.
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആശുപത്രിക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഡോക്ടറും രണ്ട് മക്കളും മരിച്ചു. ഷാഗഞ്ചിലെ ഖേരിയ മോറില്‍ സ്ഥിതി ചെയ്യുന്ന ആര് മധുരാജ് ആശുപത്രിയിലാണ് സംഭവം. 45കാരനായ ഡോ. രാജന്, മകന് റിഷി(15) മകള്‍ ഷാലു(17) എന്നിവരാണ് മരിച്ചത്. ആശുപത്രിക്കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഡോക്ടര്‍ രാജനും കുടുംബവും താമസിച്ചിരുന്നത്.
കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപടര്‍ന്നപ്പോള്‍ ഒന്നാം നിലയിലെ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ശ്വാസംമുട്ടിയാണ് 3 പേരും മരിച്ചത്. തീപിടുത്തത്തിന്റെ കാരണം അടക്കം അന്വേഷിച്ച് വരികയാണെന്ന് ആഗ്ര സിറ്റി പോലീസ് മേധാവി വികാസ് കുമാര്‍ വ്യക്തമാക്കി.
ഡോ. രാജന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. തീപടര്‍ന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റ് രോഗികളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടറും കുടുംബവും ഒന്നാംനിലയില്‍ കുടുങ്ങുകയായിരുന്നു. ആശുപത്രിയിലുണ്ടായ ദുരന്തത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കുടുംബവും അനുശോചനം രേഖപ്പെടുത്തി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശില്‍ ദുര്‍ഗാ പൂജയുടെ പന്തലിന് തീപടര്‍ന്ന്3 പേര് വെന്തുമരിച്ചത്. 64 പേര്‍ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.