ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിൽ വച്ച് യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരുക്കേല്പിച്ചു.
നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് ഫ്രിജോ ഫ്രാൻസിനെ കുത്തിയത്.
കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിൻസനെ പൊലീസ് ഇന്നലെ രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു.