ഓറഞ്ചിന്റെ മറവിൽ 1476 കോടിയുടെ മയക്കുമരുന്ന് കടത്ത്; മുംബൈയിൽ മലയാളി അറസ്റ്റിൽ.

മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് പ്രതിയെ പിടികൂടിയത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓറഞ്ച് എന്ന പേരിൽ 1476 കോടി രൂപയുടെ മയക്കുമരുന്ന് കൊണ്ടുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡിആർഐ 198 കിലോ ക്രിസ്റ്റൽ മെത്തും 9 കിലോ കൊക്കെയ്നും പിടിച്ചെടുത്തിരുന്നു. വലൻസിയ ഓറഞ്ച് എന്ന പേരിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്.
ലാഭത്തിന്റെ 70% വിജിനും 30% കൂട്ടാളി മൻസൂറും പങ്കിട്ടതായി ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിന്റെ സഹോദരനും യമ്മി ഇന്റർനാഷണൽ ഫുഡ്‌സിന്റെ സഹ ഉടമയുമായ ജിബിൻ വർഗീസിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp