തൃപ്പൂണിത്തറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുളന്തുരുത്തി സ്വദേശി ആൻവിൻ ആണ് മരിച്ചത്. പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഡ്രൈവർ സംഭവത്തിനു ശേഷം ഇറങ്ങി ഓടി. പൊലീസ്, ബസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.