സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ; ഇരുട്ടിന്റെ മറവില്‍ തല്ലിതകര്‍ത്തത് ഇരുപതോളം വാഹനങ്ങളും ഒരു വീടും

തിരുവനന്തപുരം മാറന്നലൂരിൽ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവർത്തകൻ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി

തിരുവനന്തപുരം മാറനല്ലൂരിൽ നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകർത്തത്. INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്‌തു.കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp