Cpim എറണാകുളം അരയങ്കാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ. സി കെ മണിയുടെ പതിനാറാമത് അനുസ്മരണയോഗത്തിൽ പാർട്ടി ഏരിയ സെക്രട്ടറി സ. പി ബി രതീഷ് പതാക ഉയർത്തി ,തുടർന്ന് സി കെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.
ആമ്പല്ലൂർ പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള സഖാവാണ് സഖാവ് സി കെ മണി .ആമ്പല്ലൂരിലെ ജനങ്ങളുമായി അഗാധമായ ഹൃദയബന്ധങ്ങൾ സൂക്ഷിച്ച അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം മുന്നോട്ട് നയിച്ചിട്ടുള്ള നേതാവ് കൂടിയാണ് . ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ,മുളന്തുരുത്തി ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലകളിൽ എല്ലാം ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് സഖാവ് സി കെ സംഘടിപ്പിച്ചിട്ടുള്ളത്. സ. എം കെ സുരേന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ സഖാക്കളായ ടി കെ മോഹനൻ, എ പി സുഭാഷ്, എം പി നാസർ, കെ ജി രഞ്ജിത്ത്,എസ്. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പി എ അജേഷ് സ്വാഗതവും ബിഫിൻ ടി ബാബു നന്ദിയും പറഞ്ഞു.