ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) മധ്യേന്ത്യയിലെ പ്രധാന മതപരവും പൈതൃകവുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്കായി ഒരു ടൂര്‍ യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നു. ഐആര്‍സിടിസി ശിവ് ഷാനി സായി യാത്രാ പാക്കേജില്‍ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ ഷിര്‍ദി സായി ക്ഷേത്രം, ശനി ക്ഷേത്രം, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ എല്ലോറ ഗുഹകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സ്ഥലങ്ങള്‍ക്കൊപ്പം ജ്യോതിര്‍ലിംഗ, ത്രയംബകേശ്വര്‍ (നാസിക്), ഘൃഷ്ണേശ്വര്‍ (ഔറംഗബാദ്) എന്നിവയും യാത്രാപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2022 ഒക്ടോബര്‍ 17-ന് യാത്ര ആരംഭിക്കും. പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവില്‍ എസി 3 ടയര്‍ ക്ലാസില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 21275 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുക. മഥുര, ആഗ്ര കാന്റ്, ഗ്വാളിയോര്‍, വീരാംഗന ലക്ഷ്മിഭായി (ഝാന്‍സി), ബീന, ഭോപ്പാല്‍, ഇറ്റാര്‍സി എന്നിവിടങ്ങളില്‍ നിന്ന് ബോര്‍ഡിംഗ് സൗകര്യം ലഭ്യമാണ്. ഐആര്‍സിടിസി ശിവ് ഷാനി സായി യാത്രാ പാക്കേജിന്റെ ചെലവില്‍ എസി III ടയര്‍ ക്ലാസ്, താമസം, ടൂര്‍ എസ്‌കോര്‍ട്ട്, ട്രെയിനിലെ സുരക്ഷ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവകൂടാരെ യാത്രാ ഇന്‍ഷുറന്‍സും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആകെ സീറ്റുകളുടെ എണ്ണം 600 ആണ്.