പുളിക്കൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

പ്രശസ്ത ആയുർവ്വേദ വൈദ്യൻ പി ആർ ചന്ദ്രശേഖരൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുളിക്കൽ ആയുർവ്വേദ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു..
ക്യാമ്പ് ഉദ്ഘാടനവും വൈദ്യൻ അനുസ്മരണവും മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻനായർ നിർവ്വഹിച്ചു..
നൂറിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള പുളിക്കൽ ആയുർവ്വേദ ഹോസ്പിറ്റൽ കോട്ടയം എറണാകുളം ജില്ലകളിൽ മാത്രമല്ല കേരളത്തിൻ്റെ ആയുർവേദ ഭൂമികയിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ്.
രാമൻപിള്ള വൈദ്യനാൽ സ്ഥാപിതമായ ഈ സ്ഥാപനം അദ്ദേഹത്തിൻ്റെ മകൻ ചന്ദ്രശേഖരൻ നായരുടെ കാലത്താണ്.. രാമൻപിള്ള വൈദ്യനാൽ സ്ഥാപിതമായ ഈ സ്ഥാപനം അദ്ദേഹത്തിൻ്റെ മകൻ ചന്ദ്രശേഖരൻ നായരുടെ കാലത്ത് പുളിക്കവൈദ്യ പ്പെരുമയുടെ ഉത്തുംഗ സീമകൾ തൊട്ടു…
മുളക്കുളം പഞ്ചായത്തിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ സാരഥ്യമരുളിയ വ്യക്തിയായിരുന്നു പി ആർ ചന്ദ്രശേഖരൻ വൈദ്യരെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻ നായർ അനുസ്മരിച്ചു…
ഇന്ന് ചന്ദ്രശേഖരൻ വൈദ്യൻ്റ മകൻ ഡോ.ബിനു സി നായർ ബി എ എംഎസ് ആണ് ആശുപത്രിച്ചുമതല… സ്വന്തമായി മരുന്ന് ഉത്പാദിപ്പിക്കുന്ന ഈ ആശുപത്രി വിവിധ ശൈലീ രോഗങ്ങളുടെയും സ്ത്രീ രോഗങ്ങളുടെയും വിദഗ്ദ്ധ ചികിത്സകൊണ്ട് നാടെങ്ങും പ്രശോഭിതമാകുന്നു…. പുളിയ്ക്കവൈദ്യപ്പെരുമയോടെ ആയുരാരോഗ്യ സൗഖ്യമേകി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp